നവകേരള ലോട്ടറി പ്രകാശനം ചെയ്തു

0

ദുരിതാശ്വാസ ധനസമാഹരണാര്‍ത്ഥം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന നവകേരള ലോട്ടറിയുടെ ജില്ലാതല പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ജില്ലാ ആസൂത്രണഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നവകേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും ദുരിതാശ്വാസത്തിനും കരുത്തേക്കാന്‍ നവകേരള ലോട്ടറിക്ക് കഴിയുമെന്ന് മന്ത്രി പ്രത്യാശിച്ചു. ഈ സദ് ഉദ്യമം വിജയിപ്പിക്കാന്‍ ലോട്ടറി ഏജന്റ്മാര്‍ക്കൊപ്പം എല്ലാ ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ലോട്ടറി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ്, ജില്ലാ ലോട്ടറി ഓഫീസര്‍ എസ്. അനില്‍കുമാര്‍, ടി. സുരേഷ്‌കുമാര്‍, ഷിബുപോള്‍, എം.എ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നവകേരള ലോട്ടറിയുടെ ആദ്യ വില്‍പനയും മന്ത്രി നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!