ഡോക്‌സി ഡേ ആചരിക്കുന്നു

0

ജില്ലയില്‍ എലിപ്പനി സംശയിക്കുന്ന തരത്തില്‍ പനി ബാധിച്ചുള്ള മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ന് എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഡോക്സി ഡേ ആചരിക്കുന്നു.. ജില്ലയിലെ പ്രധാന ബസ്സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, പ്രത്യേക പരിശീലനം നേടിയ വോളണ്ടിയര്‍മാര്‍ എന്നിവര്‍ വഴി വീടുകളിലും ഡോക്സിസൈക്ലിന്‍ ഗുളിക ലഭിക്കും. വെള്ളപ്പൊക്ക സമയത്തും അതിനുശേഷവും വെള്ളത്തിലോ ചെളിയിലോ ഇറങ്ങി ജോലി ചെയ്തവരും ശുചീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഒറ്റ ഡോസ് ആയാണ് ഇത് കഴിക്കേണ്ടത്, ആറാഴ്ചവരെ ഇത് തുടരണം. ജില്ലയുടെ പലഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഏത് പനിയും എലിപ്പനി ആണെന്ന് സംശയിച്ചു വിദഗ്ധ ചികിത്സ തേടണം. ഡോക്സി ഡേയുടെ ഭാഗമായി കല്‍പ്പറ്റയില്‍ സി.കെ ശശിന്ദ്രന്‍ എം.എല്‍.എ യുടെ കൈയ്യില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും പ്രതിരോധ മരുന്ന് കഴിച്ച് യജ്ഞത്തില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!