മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയു മായ ഭൂട്ടാ സിംഗ് അന്തരിച്ചു.

0

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയു മായ ഭൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായി രുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഭൂട്ടാ സിംഗ്.

ആദ്യകാല പൊടു പ്രവർത്തനം അകാലിദളിൽ തുടങ്ങിയ ഭൂട്ടാസിംഗ് 1960-ലാണ് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് 1962-ൽ മൂന്നാം ലോക്സഭയിലേക്ക് സാധ്ന മണ്ഡലത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെുകയായിരുന്നു.

രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം എഴുത്തിൽ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിംഗ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ നിർണായക ഇടപെടൽ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു. 1982 ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ഭൂട്ടാസിംഗ് ഗ്യാനി സെയിൽ സിംഗിനോട് പരാജയപ്പെടുകയായിരുന്നു.

പാവപ്പെട്ടവരുടെയും അധകൃതരുടെയും ശബ്ദമായിരുന്നു ഭൂട്ടാസിംഗെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
സത്യ സന്ധനായ ജന സേവകനെ നഷ്ടപ്പെട്ടുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Leave A Reply

Your email address will not be published.

error: Content is protected !!