കഞ്ചാവ് വില്‍പ്പന മാനന്തവാടി സ്വദേശികള്‍ പിടിയില്‍

0

മാനന്തവാടി ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന മാനന്തവാടി ചെറുപുഴ സ്വദേശിയായ വടക്കൂട്ട് വീട്ടില്‍ ഷൈബു.വി (39) നെയും മാനന്തവാടി പരിയാരം കുന്ന് സ്വദേശിയായ പൊന്നാറ്റില്‍ വീട്ടില്‍ ഡോണിഷ് പി.ജി (31)നെയും മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 350 ഗ്രാം കഞ്ചാവും ബൈക്കും കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ്, ബാബു മൃദുല്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് കെ.എസ്, ഷിന്റോ സെബാസ്റ്റ്യന്‍,രാജേഷ് എം.ജി, രാജേഷ് .കെ തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!