സൗദിയിൽ വലിയ ഗതാഗത നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും
സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും ഇത് സംബന്ധിച്ച് ധാരണയിലെത്തി. മനപ്പൂര്‍വ്വമായ ട്രാഫിക് അപകടങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിർത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ. പബ്ലിക് പ്രൊസിക്യൂഷന്‍ അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍മുഖ്ബിലും സൗദി ട്രാഫിക് ഡയക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും തമ്മിലാണ് കരാര്‍ കൈമാറ്റം നടത്തിയത്.