സൈബര്‍ പാരന്റിംഗ് ജനുവരി 3ന്

0

കേരള കൗണ്‍സിലേഴ്‌സ് ആന്‍ഡ് ട്രൈനെഴ്‌സ് ട്രേഡ്‌യൂണിയന്‍( കെസിറ്റിറ്റിയു) വയനാട് ജില്ലാ കമ്മറ്റി ആഭിമുഖ്യത്തില്‍ ജനുവരി 3ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ സൈബര്‍ പാരന്റിംഗ് സംഘടിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ തീര്‍ത്തും മൊബൈല്‍ ഇന്റര്‍നെറ്റ് അടിക്ഷന്‍,മാനസിക സമ്മര്‍ദ്ദം എന്നിവ പരിഹരിക്കാന്‍ ഉതകുന്ന മന:ശാസ്ത്ര സമീപന രീതികള്‍ രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്കരണം സംഘടിപ്പിക്കും. വയനാട് ജില്ല
പ്രസിഡന്റ് ആസിഫ് വാഫി, സെക്രട്ടറി ജാബിര്‍ കൈപ്പാണി, ട്രഷറര്‍ ജ്യോതി സണ്ണി , ആന്‍സിയ, ഷമീന, മുഹമ്മദലി, ആഷിക്, മോളി സ്‌കറിയ, സിനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!