ജില്ലാ ജയിലിന് പുതിയ ആംബുലന്‍സ്.
ഒ.ആര്‍.കേളു എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ചിലവഴിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും ജയില്‍ ദിനാഘോഷ സമാപനവും മാനന്തവാടി ജില്ലാ ജയില്‍ ഓഡിറ്റോറിയത്തില്‍ എം.എല്‍.എ, ഒ.ആര്‍.കേളു നിര്‍വ്വഹിച്ചു.
ഒ.ആര്‍.കേളു എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തരലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങി യത്.ജയില്‍ ദിനാഘോഷ സമാപന ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഉത്തരമേഖല ജയില്‍ ഡി.ജി.പി വിനോദ് കുമാര്‍ എം.കെ.മുഖ്യ പ്രഭാഷണം നടത്തി.
അന്തേവാസികളായ മത്സര വിജയികള്‍ക്ക് ജയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത്ത് സമ്മാനദാനം നിര്‍വ്വഹിച്ചു. ജയില്‍ സൂപ്രണ്ട് കെ.അശോകന്‍, ഉത്തരമേഖല സ്‌പെഷല്‍ ഓഫീസര്‍ കെ.വി.ബൈജു, മാനന്തവാടി കൃഷി ഓഫീസര്‍ എ.ടി വിനോയ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി.സുഗതന്‍, രാജീവന്‍ കൊട്ടയോടന്‍, കെ.പി. അഖില്‍രാജ്, സിസ്റ്റര്‍ ജോസ്ലിന്‍, പി.സി.ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാകാര ന്മാരുടെ ദേശീയ സംഘടനയായ നന്മ വൈത്തിരി യുടെ ഗാനമേളയും നടന്നു.