അമ്മായിപ്പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തി തുറന്നാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ബത്തേരിയില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് നടത്തുന്ന മാരിമുത്തു ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.പോലീസേ അന്വഷണം ആരംഭിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് നായ്ക്കട്ടി ചിത്രാലക്കരയിലും ആളില്ലാത്ത വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും മോഷണം പോയിരുന്നു.