നെല്‍വിത്ത് വിതരണം ചെയ്തു
കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടം അനുഭവപ്പെട്ട വടക്കെ വയനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് മുഖേന സൗജന്യമായി നെല്‍വിത്തുകള്‍ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ പരിധിയിലെ 8 പാടശേഖര സമിതികള്‍ക്കാണ് തൃശൂര്‍ കേരള സീഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്നും എത്തിച്ച 14.4 ടണ്‍ ഉമ നെല്‍വിത്തുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം കൊയിലേരിയില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിടി ബിജു നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബി ഉണ്ണികൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി ഗുണശേഖരന്‍, കൃഷി അസിസ്റ്റന്റ് കെ കെ രഞ്ജിത്ത്, പാടശേഖര സമിതി സെക്രട്ടറി ഷിബു തോമസ് എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടത്ത് പ്രളയത്തില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയാണ് നശിച്ചത്. കൃഷി വകുപ്പിന്റെ വിത്ത് വിതരണം നിരവധി കര്‍ഷകര്‍ക്കാണ് അനുഗ്രഹമായി മാറിയത്.