കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

0

പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാഘവന് ജില്ലാ സഹകരണ ബാങ്കിന്റെ പുല്‍പ്പള്ളി സായാഹ്ന ശാഖയില്‍ 5 ലക്ഷം രൂപയും,എസ്.ബി.ഐ യുടെ കാപ്പിസെറ്റ് ശാഖയില്‍ 7 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയും ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കര്‍ഷകനായ രാഘവന് 1 ഏക്കര്‍ 32 സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്. ഇതില്‍ കൃഷി ചെയ്തിരുന്ന അടയ്ക്ക, കുരുമുളക് എന്നിവ പൂര്‍ണ്ണമായി നശിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് രാഘവനെ ആത്മഹത്യയിലേക്ക്നയിച്ചത് എന്നും ഇളയ മകന്റെ എം.ബി.എ പഠനാവശ്യത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയടക്കം ഇദ്ദേഹത്തിന് 12 ലക്ഷം രൂപയുടെ കടമുള്ളതായും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ അംബിക, മക്കള്‍ ജിത്ത്, ജിജോ, ജിധിന്‍, മരുമക്കള്‍ സനിത, അനു, മഞ്ജു.

Leave A Reply

Your email address will not be published.

error: Content is protected !!