ഒമാനില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ചയെത്തും

0

ഡിസംബർ 23ന് ഒമാനില്‍ കൊവിഡ് -19 വാക്‌സിനുകളുടെ ആദ്യ ബാച്ച് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഒമാനിലെ അടിയന്തര ഉപയോഗത്തിനായി ഫൈസറും ബയോടെകും ചേര്‍ന്ന് നിർമ്മിച്ച വാക്സിനുകൾ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്നാണ് കൊവിഡ് വാക്‌സിൻ ഡിസംബർ 23ന് എത്തുന്നത്.ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനം പേർക്ക് വാക്സിനുകൾ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടർ ബദർ ബിൻ സെയ്ഫ് അൽ റവാഹി പറഞ്ഞു. ആദ്യ ബാച്ച് വാക്സിനുകൾ ബുധനാഴ്ച എത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച്  വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യമേഖലയിലെ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും ബദർ  റവാഹി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!