കല്‍പറ്റ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന ഹോര്‍ട്ടിക്കള്‍ച്ചറല്‍ മിഷന്‍ പദ്ധതികളായ കൂണ്‍ കൃഷി (നൂറ് ബഡ്ഡുകളുള്ള യൂണിറ്റിന് 11250 രൂപ സഹായം), കാടുവെട്ടി യന്ത്രം, ചെയിന്‍ സോ, കുരുമുളക് മെതിയന്ത്രം ഗാര്‍ഡന്‍ ടില്ലറുകള്‍ തുടങ്ങിയവക്ക് വിലയുടെ 50 ശതമാനം, ഒരു ലക്ഷം രൂപ മുതല്‍ മുടക്കുള്ള ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ പുഷ്പ കൃഷി യൂണിറ്റിന് 40000 രൂപ, സസ്യസംരക്ഷണ ഉപകരണങ്ങള്‍ സ്പ്രേയറുകള്‍, ജലസേചന കുളം (1200 ക്യബിക്ക് മീറ്ററിന് 90000 രൂപ) ഔഷധസുഗന്ധതൈലങ്ങളുടെ കൃഷിവ്യാപനം എന്നിവക്കും സഹായം ലഭ്യമാണ്. 10 സെന്റോ മുകളിലോ പപ്പായ, റംബുട്ടാന്‍, ലിച്ചി, അവക്കാഡോ, മാംഗോസ്റ്റീന്‍, തുടങ്ങിയവ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് സൗജന്യ നടീല്‍ വസ്തുക്കള്‍ക്ക് അപേക്ഷിക്കാം. 10 സെന്റോ മുകളിലോ മാവ്, പേര, പ്ലാവ് തുടങ്ങിയ വിളകള്‍ മാത്രമായി അതിസാന്ദ്രതാ കൃഷി ചെയ്യുന്നതിന് (ഇടയകലം കുറച്ചുള്ള കൃഷി) സഹായം ലഭിക്കുന്നതിനും അപേക്ഷിക്കാം. പ്ലാസ്റ്റിക്ക് പുതയിടീല്‍ (ഹെക്ടറിന് 18400 രൂപ) സഹായത്തിനും അതാത് കൃഷിഭവനുകളില്‍ ഡിസംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കാമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.