ആധാര്‍ എടുക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതും അടക്കമുളള ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്ന് അക്ഷയ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. പനമരം ബ്ലോക്കില്‍ പുല്‍പ്പളളി, അഞ്ചുകുന്ന്, കൈതക്കല്‍, ഇരുളം എന്നിവിടങ്ങളിലും കല്‍പ്പറ്റ ബ്ലോക്കില്‍ കല്‍പറ്റ ചുങ്കം, പുതുക്കുടിക്കുന്ന് (പിണങ്ങോട്), കാവുമന്ദം, പടിഞ്ഞാറത്തറ, തെനേരി, താഴെ അരപ്പറ്റ(തിനപുരം) എന്നിവിടങ്ങളിലും മാനന്തവാടി ബ്ലോക്കില്‍ മാനന്തവാടി ടൗണ്‍1, മാനന്തവാടി ടൗണ്‍2, കല്ലോടി, രണ്ടേനാല്, കോറോം, മക്കിയാട്, വാളാട്, പേരിയ, കാട്ടിക്കുളം എന്നിവിടങ്ങളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ ബത്തേരി അസംപ്ഷന്‍, ചുങ്കം, കുപ്പാടി (കോട്ടക്കുന്ന്) നായ്ക്കട്ടി, കോളിയാടി, ചുളളിയോട്, അമ്പലവയല്‍ എന്നിവിടങ്ങളിലും സേവനങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, വൈപ്പന ബില്‍ഡിംഗ്സ്, എന്‍ എച്ച് റോഡ്, കല്‍പറ്റ. ഫോണ്‍ 04936 206265, 206267.
Sign in
Sign in
Recover your password.
A password will be e-mailed to you.