പെരിക്കല്ലൂര്‍ മൂന്നുപാലത്ത് വൈക്കോലുമായി പോകുകയായിരുന്ന വാഹനത്തിന് തീപിടിച്ചു.പുല്‍പ്പള്ളി പോലീസും ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവുമെത്തിയാണ് തീയണച്ചത്. വാഹനവും വൈക്കോലും പൂര്‍ണമായും കത്തി നശിച്ചു.ഇന്ന് 3 മണിയോടെയായിരുന്നു സംഭവം.വൈദ്യുതി പോസ്റ്റിലെ കമ്പികള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്നാണ് വൈക്കോലിന് തീപിടിച്ചതെന്ന് സൂചന. പുല്‍പ്പള്ളി എസ് ഐ ബെന്നി, ബത്തേരി ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ നിധീഷ് കുമാര്‍ പി,ജെയിംസ് പി.സി,അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐപ് പൗലോസ്,ബാലകൃഷ്ണന്‍, ഹെന്റി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.