വയനാട് കടുവകളുടെ പ്രിയകാട്;  കണ്ടെത്തിയത് 100 മുതല്‍ 120 വരെ കടുവകളെ

0

വയനാടന്‍ കാടുകളില്‍ കടുവകളുടെ എണ്ണം കൂടുന്നു. വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം 100 മുതല്‍ 120 വരെ കടുവകളാണ് വയനാടന്‍ മേഖലയിലുള്ളത്. 2016ലെ വനം വകുപ്പിന്റെ കണക്കെടുപ്പില്‍ 80 കടുവകള്‍ മാത്രമായിരുന്നു. 2 വര്‍ഷത്തിനിടെ വയനാടന്‍ കാടുകളില്‍ 10 കടുവകള്‍ ചത്തു. 5 എണ്ണത്തെ വനം വകുപ്പു പിടികൂടി.

വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന വയനാടന്‍ കാടുകളിലെ മിതശീതോഷ്ണ കാലാവസ്ഥയും ഇവിടം കടുവകളുടെ ഇഷ്ട താവളമാക്കുന്നു. മാന്‍, കാട്ടുപോത്ത് എന്നിവയും കൂടുതലാണ്. 750 ആനകളുമുണ്ടെന്നും വനം വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗം കൂടിയായ വയനാട് വന്യജീവി സങ്കേതം കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളുമായി ചേര്‍ന്നു കിടക്കുന്നു.

കടുവക്കുഞ്ഞുങ്ങള്‍ കണക്കിലില്ല

2017’18 കാലയളവിലാണു വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ചു വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ 10 ആയി തിരിച്ച് 1640 ക്യാമറകള്‍ സ്ഥാപിച്ചു. ഇതില്‍ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണു കടുവകളുടെ കണക്കെടുത്തത്. ഒരു വയസ്സിനു താഴെയുള്ള കടുവക്കുഞ്ഞുങ്ങളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൊത്തം കടുവകളുടെ എണ്ണത്തിന്റെ 25 ശതമാനത്തോളം കുഞ്ഞുങ്ങളും ഉണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!