മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാല്‍പ്പതോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഹെല്‍പ്പേജ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് വിവിധ പ്രദേശങ്ങളിലെ കൂട്ടായമകളുടെ സഹകരണത്തോടെ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തിയത്. കര്‍ണ്ണാടകയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘമാണ് വിവിധയിടങ്ങളില്‍ രോഗികളെ പരിശോധനനടത്തി മരുന്നുകള്‍ നല്‍കിയത്. നാലാംമൈല്‍ ലൈഫ് ജാക്കറ്റ് സംഘമാണ് ദ്വാരകയില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ.ശ്രീനിവാസ്, മേരി അയ്മഞ്ചിറ, ബിജുമാത്യു, തുടങ്ങിയവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.