ക്യാമ്പിലെത്താന്‍ കഴിയാത്തവര്‍ക്കും സഹായം

0

മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പിലെത്താന്‍ കഴിയാത്ത അര്‍ഹരായ എല്ലാവര്‍ക്കും പഞ്ചായത്ത് തയ്യാറാക്കുന്ന പട്ടികയില്‍ പേരുണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം പലവ്യഞ്ജന കിറ്റ് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ക്യാമ്പിനുശേഷവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 5 കിലോ അരി ടോക്കണ്‍ നല്‍കി റേഷന്‍ കട വഴി വിതരണം ചെയ്യും. നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിന് സെപ്റ്റംബര്‍ 3 മുതല്‍ 15 വരെ പഞ്ചായത്ത് തലത്തില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. നിത്യോപയോഗസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതോ
പൂഴ്ത്തിവെയ്ക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!