കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചു

0

ബത്തേരി പുല്‍പ്പള്ളി റോഡില്‍ കുപ്പാടിക്ക് സമീപം ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം.ചെതലയത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.തുടര്‍ന്ന് ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണച്ചു.വാഹനം ഓടിച്ചിരുന്ന ചെതലയം സ്വദേശി ജാഫര്‍ (34)നെ നിസ്സാര പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!