യുഎഇയില്‍ വാട്സ്ആപ് കോളുകള്‍ക്കുള്ള വിലക്ക് നീക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അധികൃതർ

0

 വാട്സ്ആപും ഫേസ്‍ടൈമും അടക്കം ചില വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് യുഎഇയില്‍ നിലനില്‍ക്കുന്ന വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യുഎഇ സൈബര്‍ സെക്യൂരിറ്റി തലവന്‍ അറിയിച്ചു. ഞായറാഴ്‍ച ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വെച്ചാണ് യുഎഇ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ മുഹമ്മദ് അല്‍ കുവൈത്തി ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപിന്റെ വിലക്ക് പരിമിത കാലത്തേക്ക് നീക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!