പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. പരാതിയുമായി സ്ഥാനാര്‍ത്ഥി രംഗത്ത്.
കണിയാമ്പറ്റ പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.എം. ഫൈസലിന്റെ പ്രചരണ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇത് സംഭവിച്ചതെന്ന് ഇവര്‍ പറയുന്നു.കണിയാമ്പറ്റ ചിത്രമൂല ഭാഗങ്ങളില്‍ വെച്ച ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥിയുടെ മുഖം കാണാത്തവിധത്തിലാണ് ബോര്‍ഡില്‍ നിന്നും വെട്ടി മാറ്റിയിരിക്കുന്നത്.രാത്രിയുടെ മറവില്‍ നടക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിപെടാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ത്ഥി.