മാധവന്‍ നായര്‍ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും സംഘടിപ്പിച്ചു
പുഞ്ചവയലില്‍ കുപ്പത്തോട് മാധവന്‍ നായര്‍ അനുസ്മര ണവും പുരസ്‌ക്കാര സമര്‍പ്പണവും വിവിധ പരിപാടിക ളോടെ സംഘടിപ്പിച്ചു.പുരസ്‌ക്കാര ജേതാവ് സാഹിത്യകാരന്‍ കെ ജെ ബേബി അവാര്‍ഡ് എറ്റു വാങ്ങി.കെ ജെ ബേബി എഴുതിയ നാട് എന്‍വീട് ഈ വയനാട് എന്ന പാട്ട് വേദിയില്‍ ആലപിച്ചത് ശ്രദ്ധേയമായി.
കോവിഡ് ഭീതിയെ തുടര്‍ന്ന് അനുസ്മരണവും ,പുരസ്‌ക്കാര സമര്‍പ്പണവും ,പുഞ്ചവയല്‍ എന്റെ വീട് ഹാളിലാണ് സംഘടിപ്പിച്ചത്.അനുസ്മരണ സമ്മേളനം ആറളം ഡിഎഫ്ഒ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു.മാത്യു മത്തായി ആതിര അനുസ്മരണ പ്രഭാഷണവും ബാബു നമ്പുടാകം പുരസ്‌കാര ജേതാവിനെ പരിചയപെടുത്തലും നടത്തി.മേരി മാത കോളേജ് മലയാള വിഭാഗം മേധാവി ഡോ: ജോസഫ് കെ ജോബ് ,മുഖ്യ പ്രഭാഷണവും ,പുരസ്‌ക്കാര സമര്‍പ്പണവും നടത്തി.തുടര്‍ന്ന് കെ ജെ ബേബി,എം ബി സുധീന്ദ്രകുമാര്‍, എം ഗംഗാധരന്‍ മാസ്റ്റര്‍ ,വി എം പൗലോസ് ,ടി സന്തോഷ് , ,അഡ്വ: പിസി ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു