മാനന്തവാടി രൂപത ജനസംരക്ഷണ സമിതി ബില്ലുകള്‍ കത്തിച്ചു. 

0

കേന്ദ്രസര്‍ക്കാര്‍ നിയമമായി രൂപപ്പെടുത്തിയ കാര്‍ഷിക നിയമങ്ങളില്‍ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചുകൊണ്ട് ഭാരതത്തിലങ്ങളോമിങ്ങോളം സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനന്തവാടി രൂപത ജനസംരംക്ഷണ സമിതി ബില്ലുകള്‍ കത്തിച്ചു.

കൃഷി വ്യവസായമാക്കുന്ന കോര്‍പറേറ്റ് സംരംഭങ്ങള്‍ക്ക് അനുകൂലമായി മാറാമെങ്കിലും ഉപജീവനമാര്‍ഗ്ഗമായി കാര്‍ഷികവൃത്തി സ്വീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമോയെന്നത് ഗൗരവകരമായ ചോദ്യമാണ്.

നിയമത്തിന്റെ ഗുണദോഷഫലങ്ങള്‍ കാര്‍ഷികജനതയുടെ ജീവിതത്തെ ഏതുവിധേനയാണ് സ്വാധീനിക്കുകയെന്ന് വ്യക്തമാക്കാത്തിടത്തോളം കാലം ഈ സമരങ്ങളോട് ജനസംരക്ഷണസമിതി അനൂകൂലനിലപാട് പുലര്‍ത്തുന്നതാണെന്നും, അല്ലാത്തപക്ഷം തുടര്‍ന്നും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജന സംരക്ഷണ സമിതി കണ്‍വീനര്‍ ജോസ് പള്ളത്ത് അറിയിച്ചു. വൈദികര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുെടെ നേതൃത്വത്തിലാണ് വിവിധ ഇടവകകളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. രൂപതാ തലത്തില്‍ ജനസംരക്ഷണ സമിതിചെയര്‍മാഫാ. ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!