പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പാക്കം പിഎച്ച്‌സിയുടെയും മുള്ളന്‍കൊല്ലി പിഎച്ച്‌സിയുടെയും നേതൃത്വത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 32 പേര്‍ക്ക് പോസിറ്റീവായത്.ഇന്ന് 294 പേര്‍ക്കാണ് പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം പുല്‍പ്പള്ളി മത്സ്യ മാംസ മാര്‍ക്കറ്റിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റിലെ തൊഴിലാളികളേയും സമീപപ്രദേശത്തെ കടകളിലെ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്കാണ് പരിശോധന നടത്തിയത്.രോഗം ബാധിച്ചവര്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുള്ളതിനാല്‍ അടുത്ത ദിവസങ്ങള്‍ പരിശോധന വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.ടൗണിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.