കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുക ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
രാജ്യത്ത് ആദ്യം കൊവിഡ് വാക്‌സിന്‍ നല്‍കുക ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പൊതു-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.പിന്നീട് രണ്ട് കോടിയോളം വരുന്ന പൊലീസ് അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്ത കര്‍ക്കും വാക്‌സിന്‍ നല്‍കും. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പൊലീസ്, സൈനികര്‍, തദ്ദേശ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കും.