യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; രണ്ട് പ്രവാസി യുവാക്കള്‍ ജയിലില്‍
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനായി വ്യാജ രേഖകളുണ്ടാക്കിയ കുറ്റത്തിന് രണ്ട് യുവാക്കള്‍ക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം വീതം ജയില്‍ ശിക്ഷ വിധിച്ചു. 29ഉം 23ഉം വയസ് പ്രായമുള്ള യുവാക്കളാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.വിസാ രേഖകളും എന്‍.ഒ.സിയും അടക്കമുള്ളവയുടെ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് 29കാരന്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇയാള്‍ക്ക് കോടതി ഒന്നര ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. രണ്ടാം പ്രതിയും ലൈസന്‍സ് സ്വന്തമാക്കാനായി വ്യാജ രേഖകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ ഏഴിന് ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തത്.