പ്രതിപക്ഷത്തിനെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നു: ഉമ്മന്‍ ചാണ്ടി
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി മൂടി വെയ്ക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ പേരില്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നു വെന്ന് ഉമ്മന്‍ ചാണ്ടി. പാവപ്പെട്ടവരെ മറന്ന് കോര്‍പ്പറേറ്റു കള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മേപ്പാടി സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
രണ്ട് വര്‍ഷം പിന്നിട്ടിട്ടും പുത്തുമലയിലടക്കം പ്രകൃതിദുരന്ത ങ്ങള്‍ക്കിരയായവരെ പുനരധിവസിപ്പിക്കാന്‍ കഴിയാത്ത പിടിപ്പുകെട്ട ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യോഗത്തില്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ടി.ഹംസ അദ്ധ്യക്ഷത വഹിച്ചു. പി. പി. എ. കരീം, എന്‍.ഡി.അപ്പച്ചന്‍, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ,ബി.സുരേഷ് ബാബു ,കെ.സി.റോസക്കുട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.