ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അപമാനിച്ചതായി പരാതി
വയോവൃദ്ധനായ വിമുക്തഭടനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അപമാനിച്ചതായി പരാതി.ഇന്ത്യന്‍നേവിയില്‍ നിന്നും വിരമിച്ച മാനന്തവാടി കൂനാര്‍വയല്‍ കല്ലുംമാക്കല്‍ രാമന്‍ഗോപിയാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി മജിസ്ട്രേറ്റിനെ സമീപിച്ചപ്പോള്‍ തന്നെ അപമാനിച്ച് ഇറക്കിവിട്ടതായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
10 വര്‍ഷം സേനയില്‍ സര്‍വ്വീസ് ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാനാരംഭിച്ച സാഹചര്യത്തില്‍ ഇതിനായി രേഖകള്‍തയ്യാറാക്കുമ്പോള്‍ വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടത് മജിസ്ട്രേറ്റാണ്.ഈ ആവശ്യത്തിനായി അഭിഭാഷകനൊപ്പം മാനന്തവാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സമീപിച്ചപ്പോള്‍ പല പ്രാവശ്യം പോയിട്ടും സാക്ഷ്യപ്പെടുത്തിയില്ലെന്നും അപമാനിച്ചിറക്കിവിട്ടെന്നും ഗോപി പറഞ്ഞു.മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിലും നിയമമന്ത്രിക്കും സെഷന്‍സ് ജഡ്ജിക്കും ഹര്‍ജിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.