ബീനാച്ചി പനമരം റോഡ് ഉടന്‍ പ്രവര്‍ത്തി പൂര്‍ത്തായാക്കുമെന്ന് കരാറുകാരന്റെ ഉറപ്പ്

0

ബീനാച്ചി പനമരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തികള്‍ നടത്താമെന്ന് കരാറുകാരന്റെ ഉറപ്പ്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, ജനകീയ സമിതി ഭാരവാഹികളും, കിഫ്ബി ഉദ്യോഗസ്ഥരും കാരാറുകാരനുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൂടാതെ 2021 ഏപ്രില്‍ 30ന് മുമ്പായി കേണിച്ചിറ വരെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തായാക്കമെന്നും ചര്‍ച്ചയില്‍ കരാറുകാരന്റെ ഉറപ്പ്

നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാത്ത ബീനാച്ചി പനമരം റോഡിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് കാരാറുകാരന്റെ ഉറപ്പ്.

ഇന്ന് ബത്തേരി പൊതുമരാമത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. റോഡ് നിര്‍മ്മാണം വൈകുന്ന തിലും നിര്‍മ്മാണത്തിലെ അപാകതയിലും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി തവണ കരാറുകാരനുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനകീയ സമിതിയും ചര്‍ച്ച നടത്തിയെങ്കിലും പരിഹാര മായിരുന്നില്ല.

തുടര്‍ന്ന് കിഫ്ബി ഒബ്സര്‍വേഷന്‍ ടീമിന്റെ മെമ്മോയുടെ അടിസ്ഥാനത്തില്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് റോഡ് നിര്‍മ്മാണത്തിലെ അപാകത ഡിസംബര്‍ 30നകം പരിഹരിക്കാമെന്നും 2021 ഏപ്രില്‍ 30നുള്ളില്‍ കേണിച്ചിറ വരെയുള്ള ദൂരം പ്രവര്‍ത്തി പൂര്‍ത്തീകരിക്കാമെന്നും കരാറുകരാന്‍ ഉറപ്പുനല്‍കി.ചര്‍ച്ചയില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, ജനകീയ സമിതി ഭാരവാഹികളും, കിഫ്ബി ഉദ്യോഗസ്ഥരും പങ്കെടുത്തു. 55കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!