കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക്കേസ് വിചാരണ ആരംഭിച്ചു.
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസ് വിചാരണ ജില്ലാ കോടതിയില്‍ ആരംഭിച്ചു.72 സാക്ഷികളുള്ള കേസിലെ മൂന്നുപേരെ സാക്ഷിവിസ്താരം നടത്തി്.2018 ജൂലൈ ആറിന് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍,ഭാര്യ ഫാത്തിമ എന്നിവര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസിലെ വിചാരണയാണ് തുടങ്ങിയത്.
കുറ്റപത്രത്തിലെ 72 സാക്ഷികളില്‍ ഏഴുപേരെയായിരുന്നു ഇന്നലെ വിസ്താരത്തിനായി കോടതിയിലേക്ക് വിളിപ്പിച്ചത്.ഇതില്‍ ആദ്യം സംഭവത്തെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചഒന്നാം സാക്ഷി,ഇന്‍ക്വസ്റ്റ് നടപടികളിലെ രണ്ടാം സാക്ഷി, ആയുധം കണ്ടെത്തിയപ്പോഴുണ്ടായിരുന്ന മൂന്നാം സാക്ഷി എന്നിവരെയാണ് ഇന്നലെ കോടതിയില്‍ വിസ്തരിച്ചത്.
കൊലപാതകം നടന്ന സംഭവസ്ഥലത്ത് നിന്ന് മാറി പോലീസ് കണ്ടെടുത്ത ദമ്പതികളെ കൊലപ്പെടുത്താനായി ഉപയോഗിച്ച ആയുധം കോടതിയില്‍ വെച്ച് മൂന്നാം സാക്ഷി തിരിച്ചറിഞ്ഞു.
കൂടുതല്‍ സാക്ഷിവിസ്താരം ഈമാസം 8,9 തിയ്യതികളിലേക്ക് കോടതി മാറ്റിവെച്ചു.പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കറ്റ് ഷൈജു മാണിശ്ശേരിയെും പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ജോസഫ്മാത്യുവും കോടതിയില്‍ ഹാജരായി.ജാമ്യം ലഭിക്കാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി തൊട്ടില്‍പ്പാലം സ്വദേശി കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു. രണ്ട് മാസത്തെഅന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു.ദമ്പതികളെ കൊലപ്പെടുത്തി പത്ത് പവനോളം സ്വര്‍ണ്ണാഭരണം പ്രതി മോഷ്ടിച്ചിരുന്നു.