തിരഞ്ഞെടുപ്പുകാലമായിട്ടും ചുമരെഴുത്തുകാര്‍ക്ക്് തൊഴിലില്ല
ഫ്ളക്സ് നിരോധനം ഇത്തവണയെങ്കിലും ഗുണമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊറിയന്‍ ഫ്്ളക്സും, പോസ്റ്ററുകളും സമൂഹമാധ്യമങ്ങളുമാണ് ഇത്തവണയും കൈയ്യെഴുത്തുകാര്‍ക്ക് തിരിച്ചടിയായത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്് ഫ്‌ളക്സുകള്‍ ഒഴിവാക്കണമെന്നുള്ള നിര്‍ദ്ദേശം ഏറെ പ്രതീക്ഷയാണ് ചുമരെഴുത്തുകാര്‍ക്ക് നല്‍കിയത്.
എന്നാല്‍ ഇത്തവണയും ഈ പ്രതീക്ഷ വെറും പ്രതീക്ഷമാത്രമായി. ഈ തെരഞ്ഞെടുപ്പിലും കൊറിയന്‍ ഫ്ളക്‌സും പോസ്റ്ററുകളുമാണ് കൂടുതലായും രാഷ്ട്രീയ കക്ഷികള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഇതോടെ ജില്ലയിലെ 700-ാളം കൈയ്യെഴുത്ത് തൊഴിലാളികളുടെ പ്രതീക്ഷകളാണ് അസ്തമിച്ചത്. ചുരുക്കം ചില വര്‍ക്കുകള്‍ ലഭിച്ചതല്ലാതെ കാര്യമായ ജോലികളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തെരഞ്ഞെടുപ്പ് കാലത്ത് മറികടക്കാമെന്ന പ്രതീക്ഷയാണ് ഇതോടെ ഇവര്‍ക്ക് ഇല്ലാതായിരിക്കുന്നത്.