കുവൈറ്റിൽ 45 ശതമാനം പൗരന്മാരും കോ വിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്
പതിനായിരം പേർ പങ്കെടുത്ത സാമ്പിൾ സർവ്വേയിൽ 45 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കുന്നതായി സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാക്സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കാൻ രാജ്യത്ത് പ്രത്യേക ക്യാമ്പയിൻ നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തെ പ്രമുഖ ഡോക്ടർമാരെയും, ആരോഗ്യ പ്രവർത്തകരെയുംപങ്കെടുപ്പിച്ചുകൊണ്ട് ബോധവൽക്കരണ പ്രചാരണങ്ങൾ നടത്താനും. മന്ത്രാലയം തീരുമാനിച്ചു. ഡിസംബർ അവസാനത്തോടെ രാജ്യത്ത് വാക്സിനേഷൻ നൽകി തുടങ്ങും