യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

0

സര്‍ക്കാരും പാര്‍ട്ടിയും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനന്തവാടി പാറക്കല്‍ ഓഡിറ്റോറിയത്തില്‍ നഗരസഭ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സംവിധാനങ്ങള്‍ താളം തെറ്റിയതിന്റെ ഫലമായി ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഡ്വ.എന്‍.കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഐ.സി ബാലകൃഷ്ണന്‍, പി.കെ ജയലക്ഷ്മി, കെ.പടയന്‍ മുഹമ്മദ്, കെ.സി റോസ കുട്ടി ടീച്ചര്‍, പി.വി ബാലചന്ദ്രന്‍, കെ.കെ അബ്രഹാം, എ.പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!