വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്സൈസ് നടത്തിയ വാഹനപരിശോധയില്‍ 75000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.വിപണിയില്‍ ഇതിന് മുക്കാല്‍ കോടിയോളം രൂപ വരും.സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശി അജ്മല്‍(25),ബത്തേരി സ്വദേശി കൊണ്ടയങ്ങാടന്‍ റഷീദ് (27) എന്നിവരെ പിടികൂടി.മൈസൂരില്‍ നിന്നും കേരളത്തിലേക്ക് വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം.കെ.സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രമേഷ്, പി.എസ് വിനീഷ്, കെ.ജി ശശികുമാര്‍,സിഇഒമാരായ എ.എസ് അനീഷ്,പി.കെ.മനോജ് കുമാര്‍,അനില്‍കുമാര്‍ കെ.കെ,അമല്‍തോമസ്.എം. പി,ഡ്രൈവര്‍ വീരാന്‍ കോയ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.