തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയമനം ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിച്ചു. സ്ഥാപന മേധാവികള്‍ ഇഡ്രോപ്പ് വെബ്‌സൈറ്റില്‍ നിന്ന് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതാണ്. നിയമനം ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ നവംബര്‍ 30, സിസംബര്‍ 1,2,3 തീയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. പരിശീലന കേന്ദ്രത്തിന്റെ സ്ഥലം, തീയ്യതി, സമയം എന്നിവ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച മുഴുവന്‍ ഉദ്യോഗസ്ഥരും പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും, എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.