നികുതി കുടിശിക: ആംനസ്റ്റി സ്‌കീം 30 വരെ

0


നികുതി വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയായ ആംനസ്റ്റി സ്‌കീം തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 30 വരെ അവസരം ലഭിക്കും.  പദ്ധതി തെരഞ്ഞടുക്കുന്നവര്‍ക്ക് നികുതി കുടിശികയ്ക്ക് പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കാം. കുടിശിക തുക ഒരുമിച്ച് അടക്കുന്നവര്‍ക്ക് 60 ശതമാനവും തവണകളായി അടക്കുന്നവര്‍ക്ക് 50 ശതമാനവും ഇളവ് ലഭിക്കും.  2005 ന് ശേഷമുള്ള വില്‍പന നികുതി കുടിശികയില്‍ പിഴ മാത്രമെ ഒഴിവാക്കു.  അപ്പീലില്‍ ഉള്‍പ്പെട്ടതടക്കം എല്ലാ നികുതി കുടിശികകള്‍ക്കും താല്‍പര്യം നല്‍കാം.  മുന്‍പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സ്വീകരിച്ച് നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം.  പദ്ധതിയില്‍ ചേരുന്നതിന്  www.keralataxes.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.

റവന്യൂ റിക്കവറി നടപടികള്‍ തുടരുന്ന കേസുകളില്‍ ആംനസ്റ്റി പദ്ധതി സ്വീകരിച്ചാല്‍ കളക്ഷന്‍ ഫീസ് ഈടാക്കില്ല. ആംനസ്റ്റി പദ്ധതി  പ്രകാരം അടക്കേണ്ട തുക പൂര്‍ണ്ണമായി അടച്ചതിന് ശേഷം വ്യാപാരിക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ പിന്‍വലിക്കും. ജി.എസ്.ടി.ക്ക് മുമ്പുണ്ടായിരുന്ന കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര  നികുതി, സര്‍ചാര്‍ജ്, കാര്‍ഷിക ആദായ നികുതി, കേരള പൊതു വില്‍പന നികുതി പ്രകാരമുള്ള കുടിശികകളാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!