ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. 6 മാസ കാലത്തേക്കാണ് പരിശീലനം. 2021 ജനുവരി 1 നാണു പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കുക. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കമ്പയിന്റ് ഗ്രാജുവേറ്റ് ലെവലും, എസ്.എസ്.എല്‍.സി യോഗ്യതക്കാര്‍ക്ക് പി.എസ്സ്.സി ഫൗണ്ടേഷന്‍ കോഴ്സും, റഗുലറായി ക്ലാസ്സില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസത്തെ ഹോളിഡെ ക്ലാസ്സുമായാണ് പരിശീലനം. 18 വയസ് തികഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍, ജൈന്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്സപോര്‍ട്ട് സൈസ് ഫോട്ടൊ, ബി.പി.എല്‍. ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ് , കല്‍പ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ നല്‍കണം. അവസാന തീയതി ഡിസംബര്‍ 15. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 202228.
Sign in
Sign in
Recover your password.
A password will be e-mailed to you.