നിയമങ്ങള്‍ക്ക് പുല്ലുവില കുന്ന് ഇടിച്ചു നിരത്തി മുറിച്ചു വില്‍പ്പന
ഇലക്ഷന്റെ മറവില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി മാനന്തവാടി ചൂട്ടക്കടവില്‍അനധികൃത മണ്ണെടുപ്പ്. ഒരു കുന്ന് മുഴുവനായും ഇടിച്ചു നിരത്തിയിട്ടും ഒരുനിയമനട
പടിയും സ്വീകരിക്കാതെ അതികൃതര്‍.സ്വകാര്യ വ്യക്തിയുടെ നാലേക്കര്‍ സ്ഥലമാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ വിലയ്‌ക്കെടുത്ത് ഇടിച്ചു നിരത്തി മുറിച്ചു വില്‍ക്കല്‍ ആരംഭിച്ചത്
മാനന്തവാടി ചൂട്ടകടവിലാണ് കഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി ജെസിബിയും ടിപ്പറും ഉപയോഗിച്ച് വലിയകുന്ന് ഇടിച്ചു നിരത്തല്‍ ആരംഭിച്ചത് .മാനന്തവാടി താലുക്ക് ഓഫിസിന് മുന്‍മ്പില്‍ തന്നെ ഇത്തരം വലിയ മലയിടിക്കല്‍ നടന്നിട്ടും അധികൃതരാരും ഇതുവരെയും കണ്ടിട്ട് പോലുമില്ല. യാതൊരു അനുമതിയും വാങ്ങാതെയാണ് ഇത്തരത്തില്‍ വലിയ മല ഇടിച്ച് നിരത്തിയിരിക്കുന്നത് .ശക്തമായ മഴ പെയ്താല്‍ ഇവിടെ ഇടിച്ച് നിരത്തിയ മണ്ണ് സമീപത്തെ വയലില്‍ ഒലിച്ചിറങ്ങുകയും ചെയ്യും.കൂടാതെ കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്ന എടവക പഞ്ചായത്തിലെ ചാമാടിപ്പൊയിലിലെ നാലു കുടുംബത്തിന് വിടുവയ്ക്കാന്‍ സ്ഥലം അനുവദിച്ച് നല്‍കിയത് മണ്ണെടുപ്പ് നടത്തിയ സ്ഥലത്തിന്റെ അടിത്തട്ടിലാണ്. അധികൃതരുടെ ഒത്താശയോടെയാണ് ഇത്രയും വലിയകുന്ന് ഇടിച്ചു നിരത്തുന്നത്. വ്യാപകമായ പരാതിയെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി താല്‍ക്കാലികമായി സ്റ്റോപ്പ് മെമ്മോ കൊടുത്തു.എന്നാല്‍ അധികൃതരുടെ ഒത്താശയോടെ കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഒരനുമതിയുംനേടാതെ 150 മീറ്റര്‍ ഉയരത്തിലുള്ള കുന്നിന്റെ മുകളില്‍ 20മീറ്ററോളം താഴ്ചയില്‍ മണ്ണിടിച്ച് നിരത്തിയത് എന്നാണ് ആക്ഷേപം. ചെറിയ ഒരു വീട് നിര്‍മ്മിക്കാന്‍ പോലും മണ്ണ് എടുക്കുമ്പോള്‍ നടപടി എടുക്കുന്ന റവന്യൂ വകുപ്പ് ഇത്രയും വലിയ നിയമലംഘനം കണ്ടിട്ടും നടപടി എടുക്കത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.