കൊറോണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷനും, മൊതക്കര പ്രതിഭാ ഗ്രന്ഥാലയവും സംയുക്തമായി വായനശാലയില്‍ കൊറോണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മൊതക്കര ഗവ: ആയുര്‍വേദ ആശുപത്രിയിലെ ഡോ: എബി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് മാനിയില്‍ അധ്യക്ഷത വഹിച്ചു.സന്തോഷ് കുമാര്‍ (ജെഎച്ച്‌ഐക വെള്ളമുണ്ട സിഎച്ച്‌സി ) മുഖ്യ പ്രഭാഷണം നടത്തി.കെ.കെവിദ്യ ( യുവജന കമ്മീഷന്‍ അംഗം)പി.ടി സുഗതന്‍ മാസ്റ്റര്‍, സിഎം അനില്‍കുമാര്‍, പി.ടി സുഭാഷ്, അരുണ്‍കുമാര്‍, അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.