വിന്‍സെന്റ്ഗിരി ആശുപത്രി മാനേജ്‌മെന്റിന് ഉപഹാരം നല്‍കി

0

ജില്ലാശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റിയതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗം സാറ്റ്‌ലൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മാനന്തവാടി വിന്‍സെന്റ്ഗിരി ആശുപത്രി മാനേജ്‌മെന്റിന് ജില്ലാ ഭരണകൂടത്തിന്റയും ആരോഗ്യ വകുപ്പിന്റെയും ഉപഹാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:ആര്‍ രേണുക കൈമാറി.

ആശുപത്രി സൂപ്രണ്ട് ഡോ: എ പി ദിനേശ് കുമാര്‍, കൊവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ: പി ചന്ദ്രശേഖരന്‍, ഡെപ്യുട്ടി സൂപ്രണ്ട് ഡോ: കെ സുരേഷ്, ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിസ്റ്റര്‍.അന്‍സില, മരിയ വില്‍സണ്‍, ബീന എന്നിവര്‍ സംബന്ധിച്ചു, മാര്‍ച്ച് മാസം മുതല്‍ സാറ്റലൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വിന്‍സെന്റ് ഗിരിയില്‍ നിന്നും അത്യാഹിത വിഭാഗം മാറ്റി നവംബര്‍ 16 മുതല്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!