എന്‍ഡിഎ 20 ഡിവിഷനുകളില്‍ മത്സരിക്കും 15 ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളില്ല
എന്‍ഡിഎ ഇത്തവണ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ മത്സരിക്കുന്നത് 20 ഡിവിഷനുകളില്‍. 15 ഡിവിഷനുകളില്‍ മത്സരിക്കുന്നില്ല.എന്‍ ഡി എ ബാനറിലാണെങ്കിലും 20 ഡിവിഷനുകളിലും ബി ജെ പി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
സുല്‍ത്താന്‍ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 20 ഡിവിഷനുകളിലാണ് ബിജെപി എന്‍ഡിഎ ബാനറില്‍ മത്സരിക്കുന്നത്. 35 ഡിവിഷനുകളില്‍ 15 ഡിവിഷനുകളില്‍ ബി ജെ പി മത്സരിക്കുന്നില്ല.കഴിഞ്ഞ തവണ 24 സീറ്റുകളില്‍ ബി ജെ പി മത്സരിച്ചിരുന്നു. ഇതില്‍ ഒരു സീറ്റ് നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ 4 ഡിവിഷന്‍ കുറവാണ്. കൂടാതെ കൗണ്‍സിലറായിരുന്ന എന്‍ കെ സാബു ഇത്തവണ മത്സരിക്കുന്നുമില്ല.