മൂപ്പൈനാട് പഞ്ചായത്തില്‍ പുലി ശല്യം രൂക്ഷം

0

മൂപ്പൈനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് തിനപുരം,നല്ലന്നൂര്‍ ജനവാസ മേഖലകളില്‍ പുലി ശല്യം രൂക്ഷം.വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നു. പടക്കം പൊട്ടിച്ച് പുലിയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തില്‍ മേപ്പാടി വനം വകുപ്പധികൃതര്‍.കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നല്ലന്നൂര്‍ ,തിനപുരം ജനവാസ മേഖലകളില്‍ തള്ളപ്പുലിയും രണ്ട് കുട്ടികളും ഭീതി പരത്തുന്നു. നല്ലന്നൂര്‍ വന മേഖലയില്‍ നിന്നിറങ്ങി വന്ന പുലിക്കൂട്ടം പലരുടെയും വളര്‍ത്തു നായകളെയും ആടുകളെയും കൊന്നു തിന്നിട്ടുണ്ട്.മേപ്പാടി റേഞ്ചിലെ വനം വകുപ്പധികൃതര്‍ പടക്കം പൊട്ടിച്ച് പുലിയെ തുരത്താന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും കുറ്റിക്കാട്ടിലും തേയിലത്തോട്ടത്തിലുമൊക്കെ മറഞ്ഞിരുന്ന് അവ വീണ്ടും ജനവാസ മേഖലയിലേക്കെത്തുകയാണ്. ഇന്നും വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പുലിയെ തുരത്താന്‍ ശ്രമിച്ചുവെങ്കിലും ശ്രമം പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!