ക്വാമി ഏക്താ വാരം;ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

0

ക്വാമി ഏക്താ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചെയ്തു.കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം കെ. അജീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവംബര്‍ 25 വരെയാണ് ക്വാമി ഏക്താ വാരാചരണം. പൊതുജനങ്ങളില്‍ ദേശസ്‌നേഹം ഉയര്‍ത്തുക, ദേശീയ അഖണ്ഡത വളര്‍ത്തുക, സാമുദായിക സൗഹാര്‍ദ്ദം ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് വാരാചരണം നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!