ഐഎന്‍എല്‍ന് സീറ്റ് മേപ്പാടിയില്‍ സിപിഎം വിമതന്‍
മേപ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലാണ് മേപ്പാടിക്കാരന്‍ മുജീബ് പത്രിക നല്‍കിയത് .രണ്ടുവര്‍ഷത്തോളം സിപിഎം മേപ്പാടി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി ഭാരവാഹിയും ആയിരുന്ന മുജീബ് നിലവില്‍ പാര്‍ട്ടി അനുഭാവി മാത്രമാണ്.സ്ഥിരമായി മുസ്ലിംലീഗ് ജയിച്ചു വരുന്ന വാര്‍ഡ് തിരിച്ചു പിടിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഐഎന്‍എല്ലിന് നല്‍കി സീറ്റ് നഷ്ടപ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് മുജീബ് പറഞ്ഞു.