ജില്ലാപഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി
വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.പൊഴുതനയില്‍ മത്സരിക്കുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളാണ് ഇന്ന് പത്രിക നല്‍കിയത്.ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ, യുഡിഎഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.
വരണാധികാരി ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയില്‍ യുഡിഎഫിന് വലിയ പ്രതീക്ഷയാണുള്ളതെന്നും,വലിയ ആവേശ ത്തോടെയാണ് പ്രവര്‍ത്തകര്‍ മത്സരരംഗ ത്തുള്ളതെന്നും സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.യുഡിഎഫിന് ഇടയിലുണ്ടാവുന്ന തര്‍ക്കം സ്വാഭാവികമാണെന്നും, പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വരെ പെട്ടെന്ന് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മറ്റികള്‍ രൂപീകരിച്ച് ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.