യു.ഡി.എഫ് അനുകൂല സര്‍വ്വീസ് സംഘടനകള്‍ നിലപാടറിയിക്കല്‍ സമരം നടത്തി .
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് അനുകൂല സര്‍വ്വീസ് സംഘടനകള്‍ മാനന്തവാടി താലൂക്ക് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഓഫീസുകളില്‍ വിശദീകരണ യോഗങ്ങള്‍ നടത്തുകയും ചെയ്തു.
സംസ്ഥാന ജീവനക്കാരുടെ അവകാശ നിഷേധങ്ങള്‍ക്കെതിരെ ശബ്ദിക്കാതെ നവംബര്‍ 26 ന് ഒരു വിഭാഗം നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കില്ല എന്ന നിലപാടറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പ്രതിഷേധ പരിപാടി യു.ടി.ഇ.എഫ്. ജില്ലാ കണ്‍വീനര്‍ വി.സി.സത്യന്‍ ഉദ്ഘാടനം ചെയ്തു.എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി. അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് കെ.ജി.ഒ.യു താലൂക്ക് പ്രസിഡണ്ട് എന്‍.പി. ബാലകൃഷ്ണന്‍,ഫ്രാന്‍സിസ് ഇ.ജെ.സെറ്റോ താലൂക്ക് ചെയര്‍മാന്‍ സി.ജി. ഷിബു ,എം.ജി. അനില്‍ കുമാര്‍, സിനീഷ് ജോസഫ് ,അബ്ദുള്‍ ഗഫൂര്‍ പി. ,ശരത് ശശിധരന്‍ എന്നിവര്‍ നേത്വത്വം നല്‍കി.