യുഎഇയില്‍ 1255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍ 1255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് പേര് കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആക്റ്റീവ് കേസുകള്‍ വീണ്ടും ഏഴായിരത്തിനു മുകളിലേക്ക് ഉയര്‍ന്നു.1255 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 152809 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 538 ആയി. 715 പേരാണ് സുഖം പ്രാപിച്ചത്. 144647 പേര്‍ക്ക് ഇത് വരെ രോഗ മുക്തി നേടാനായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി