ഉമൈബ ഇടതു പാളയത്തില്‍

0

കല്‍പ്പറ്റ നഗരസഭയില്‍ യു.ഡി.എഫ് മുന്‍ ചെയര്‍ പേഴ്‌സണ്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇടത് പാളയത്തില്‍.ഇക്കഴിഞ്ഞ ഭരണസമിതിയില്‍ രണ്ടരവര്‍ഷത്തോളം ചെയര്‍പേഴ്സനായിരുന്ന വനിതാ ലീഗ് നേതാവ് ഉമൈബ മൊയ്തീന്‍കുട്ടിയാണ് കല്‍പ്പറ്റ നഗര സഭയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇത്തവണ ജനവിധി തേടുന്നത്.

രണ്ടര വര്‍ഷം നഗരസഭാ അദ്ധ്യക്ഷ ആയിരുന്ന ഉമൈബ മൊയ്തീന്‍കുട്ടിയാണ് ലീഗ് സീറ്റ് നല്‍കാതെ വന്നതോടെ ഇടത് സ്വതന്ത്ര ആയത്. കല്‍പ്പറ്റ നഗരസഭയില്‍ രണ്ട് തവണ സ്വതന്ത്രയും കഴിഞ്ഞ തവണ ലീഗ് പ്രതിനിധിയും ആയിരുന്നു ഉമൈബ. അവിശ്വാസ പ്രമേയത്തിലൂടെ ഇടത് പക്ഷം ഭരണം പിടിക്കുന്നത് വരെ അദ്ധ്യക്ഷ ആയിരുന്ന ഉമൈബക്ക് സീറ്റ് നല്‍കാന്‍ ലീഗ് തയ്യാറായില്ല. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് പിന്‍തുണ സീകരിച്ചത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ഉമൈബ പങ്കെടുത്തു.

എന്നാല്‍ മൂന്ന് തവണ ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് നിഷേധിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം.
അതിനിടെ എല്‍ഡിഎഫില്‍ ജില്ലാ പഞ്ചായത്ത് മേപ്പാടി ഡിവിഷനെചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ കല്‍പ്പറ്റ നഗരസഭയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി തര്‍ക്കം ഉയര്‍ന്നു. ഡി.വൈഎഫ്‌ഐ നേതാവും സിറ്റിംഗ് കൗണ്‍സിലറായ വി ഹാരിസിന് സീറ്റ് നല്‍കാത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ മുന്‍കൈ എടുത്ത് നടന്ന ചര്‍ച്ചയില്‍ മുന്‍ കൗണ്‍സിലറായിരുന്ന ഡി. രാജനെ സ്ഥാനാര്‍ത്ഥിയാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!