സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍. ജനറല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എത്തിയതോടെയാണ് തര്‍ക്കം പരിഹരിക്കാന്‍ ജില്ലാനേതൃത്വം തന്നെ ഇടപെട്ടത്.
സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ യുഡിഎഫ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ സംവരണ- വനിതാ സീറ്റുകളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ആറ് ജനറല്‍ വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്തിയതോടെ നിവധി പേര്‍ രംഗത്തെത്തി. ഇതില്‍ കുപ്പാടി, മന്തണ്ടികുന്ന്, പഴുപ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രദേശിക നേതൃത്വത്തിന് തലവേദനയായതോടെ ജില്ലാനേതൃത്വത്തിന് വിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രാത്രിയിലാണ് ഇവിടെ സ്ഥാനാര്‍ഥി സംബന്ധിച്ച് തീരുമാനമായത്. കുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഫീര്‍ പഴേരിയുടെയും, മണ്ഡലം പ്രസിഡണ്ട് ബാബു പഴുപ്പത്തൂരിന്റെയും പേരുകളാണ് ഉയര്‍ന്ന് വന്നത്. ഇതില്‍ തര്‍ക്കം രൂക്ഷമായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് മണ്ഡലം പ്രസിഡണ്ടിന് സീറ്റ് നല്‍കി തര്‍ക്കം പരിഹരിക്കുകയായിരുന്നു. അതേ സമയം യൂത്ത് കോണ്‍ഗ്രസിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലന്ന ആരോപണവും ഒരു വിഭാഗം യൂത്ത ്കോണ്‍ഗ്രസ് പ്രവര്‍്്ത്തകര്‍ ഉന്നയിക്കുന്നുണ്ട്.