മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ കല്‍പ്പറ്റയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പോരാട്ടം പ്രവര്‍ത്തകനാണ് പി. കെ രാജീവന്‍. 2002ല്‍ പനമരത്തെ സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഫയലുകളും മറ്റും കത്തിച്ച കേസിലെ പ്രതികൂടിയാണ് ഇയാള്‍. അന്നു മുതല്‍ ഒളിവിലായിരുന്നു. രാജീവന്റെ ബത്തേരിയിലെ ഭാര്യ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ മാവോയിസ്റ്റ് ബന്ധം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.