ആദിവാസി – ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഘടക കക്ഷികള്‍ക്ക് തൂക്കി വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് എന്‍ എ ബാബു ഡി സി സി യ്ക്ക് മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തി.
ജില്ലാ പഞ്ചായത്തിലും വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് കൈവശംവെച്ചിരിക്കുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും ദളിത് ലീഗിനും അടിയറ വെക്കുന്നത് ആദിവാസി-ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് എന്‍ എ ബാബു കുറ്റപ്പെടുത്തി. എസ് സി /എസ് ടി കോളനികളില്‍ അടിസ്ഥാന ബന്ധമില്ലാത്തവരെ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കുന്നത് സമുദായ വഞ്ചനയാണെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര കാലം മുതല്‍ എസ് സി / എസ് ടി വിഭാഗങ്ങളെ പരിരക്ഷിച്ചു പോന്നിരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നത് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.